അത്തോളി വേളൂരിൽ പുലി ഭീതി; നാട്ടുകാർ തിരച്ചിൽ തുടങ്ങി.
അത്തോളി: വേളൂരിൽ പുലിയെപ്പോലെയുള്ള ജീവിയെ കണ്ടതായി വീട്ടമ്മ. പുലിഭീതി പരന്നതോടെ നാട്ടുകാർ തിരച്ചിൽ തുടങ്ങി. വൈകിട്ട് 7.15 ഓടെ ഹെൽത്ത് സെൻ്ററിന് സമീപത്തെ രമേശൻ്റെ വീട്ടിനടുത്താണ് പട്ടിയേക്കാൾ വലുപ്പമുള്ള പുള്ളികളുള്ള ജീവിയെ കണ്ടത്.
രമേശൻ്റെ ഭാര്യ വിലാസിനിയാണ് ഇതിനെ കണ്ടതായി പറയുന്നത്. സംഭവമറിഞ്ഞതോടെ വാർഡുമെമ്പർ സന്ദീപ് കുമാറിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ തുടങ്ങി.
പുലിയെങ്കിൽ മല വെള്ള പാച്ചിലിൽ പുഴ വഴി ഒഴുകി വന്നതാകാമെന്നത് തള്ളി കളയാനാകില്ലെന്ന് നാട്ടുകാർ പറയുന്നു.വിവരം അറിഞ്ഞ് അത്തോളി പോലീസ് സ്ഥലത്ത് എത്തി.