കാട്ടുപന്നികളില്‍ നിന്ന് നാടിനെ കാക്കാന്‍ ,
ഇനി അത്തോളിയിൽ ഷൂട്ടര്‍ റെഡി
ആവണി എ എസ്
Breaking News
അത്തോളി:കാട്ടുപന്നികളുടെ ഭീഷണിയിൽ നിന്നും രക്ഷനേടാനായി അത്തോളിയിൽ ഷൂട്ടറെ ചുമതലപ്പെടുത്തി. അത്തോളി ഹൈസ്കൂളിന് സമീപം ബുഷ്റ മൻസിൽ കെ കെ അൻവറിനെയാണ് വനംവകുപ്പിന്റെ എം പാനൽ ലിസ്റ്റിൽ നിന്നും നിയമിച്ച് ഉത്തരവായത്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കി പഞ്ചായത്തിന് കൈമാറിയത്. അത്തോളി പഞ്ചായത്ത് പരിധിയില്‍ കാട്ടുപന്നി ശല്യമുണ്ടായാല്‍ ചുമതലപ്പെട്ടയാള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയോ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്റെയോ സെക്രട്ടറിയുടെയോ അനുമതിയോടെ പന്നികളെ വെടിവച്ച് കൊല്ലാന്‍ കഴിയും.
മികച്ച ഷൂട്ടറായ കെ കെ അൻവര്‍ സംസ്ഥാന റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യനും റൈഫിൾ ക്ലബിലെ മികച്ച ഷൂട്ടറുമാണ്. പരേതനായ കോയക്കുട്ടി ഹാജിയുടെ മകനാണ്. ഭാര്യ സുമയ്യ നസീമുൽ ഇസ്ലാം അത്തോളി മദ്രസ അധ്യാപികയാണ്. മക്കൾ: സൻഹ(ഗോകുലം കോളജ് ബാലുശ്ശേരി, ഹന്ന( ഫറൂഖ് കോളജ് )നശ് വ (തിരുവങൂർ ഹയർസെക്കണ്ടറി സ്കൂൾ , ഹംറ, സയ.( ഇരുവരും ജി എം യു പി സ്കൂൾ, വേളൂർ.
അത്തോളി ഫിനിക്സ് സെക്യൂരിറ്റീസ് ആന്റ് പവർ സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് അന്‍വര്‍.