
വയലാർ അനുസ്മരണം
അത്തോളി: കൊടശ്ശേരി വയലാർ അനുസ്മരണ സമിതി സംഘടിപ്പിച്ച 'ഓർമകളിൽ വയലാർ ' വയലാർ അനുസ്മരണം കവി രഘുനാഥൻ കൊളത്തൂർ ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ ഗിരീഷ് ത്രിവേണി അധ്യക്ഷനായി. എഴുത്തുകാരനും കവിയുമായ എം. റംഷാദ് അനുസ്മരണ പ്രഭാഷണം നടത്തി. യുവ കവി കാർത്തിക് സഞ്ജീവിനെ രഘുനാഥൻ കൊളത്തൂർ ഉപഹാരം നൽകി ആദരിച്ചു. ചെയർമാൻ ബാലകൃഷ്ണൻ കൊടശ്ശേരി സ്വാഗതവും ടി.കെ ഭാസ്കരൻ നന്ദിയും പറഞ്ഞു. വയലാറിന്റെ ഗാനങ്ങളുടെ ആലാപനവും നടന്നു
ചിത്രം:അത്തോളി കൊടശ്ശേരി വയലാർ അനുസ്മരണ സമിതി വയലാർ അനുസ്മരണം കവി രഘുനാഥൻ കൊളത്തൂർ ഉദ്ഘാടനം ചെയ്യുന്നു