അമ്പലപ്പടിയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു :
വൻ ദുരന്തം ഒഴിവായി ; അപകടത്തിൽപ്പെട്ടത് ഫിറ്റനസ് ഇല്ലാത്ത വാഹനം
സ്വന്തം ലേഖകൻ
Breaking News
എരഞ്ഞിക്കൽ :അമ്പലപ്പടി അണ്ടർ പാസിന് സമീപം ഗ്യാസ് ടാങ്ക് മറിഞ്ഞു.
വെള്ളിയാഴ്ച രാത്രി 11. 15 നായിരുന്നു അപകടം .
ടാങ്കർ ലോറിയിൽ നിന്നും ഗ്യാസ് ചേമ്പർ വേർപെട്ട് റോഡിൽ നിലം പതിച്ചു.
ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.പോലീസും വെള്ളിമാട്കുന്നു ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ദേശീയ പാതയിൽ താൽക്കാലികമായി നിർമ്മിച്ച ഹബ്ബിൽ വേഗത കുറയ്ക്കാതെ വന്ന ടാങ്കർ ലോറി ഒരു ഭാഗത്തേയ്ക്കു മറിയുകയായിരുന്നു. ലോറിയുടെയും സിലിണ്ടർ വഹിച്ച കാരിയറിൻ്റെയും ഭാഗങ്ങൾ കാലപഴക്കത്തിൽ തുരുമ്പിച്ച നിലയിലായിരുന്നു.
അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഗ്യാസ് ടാങ്കറുകളുടെ ഫിറ്റ്നസ് പരിശോധന കാര്യക്ഷമമല്ലന്ന് വ്യക്തമാക്കുകയാണ് ഈ അപകടം . ഫയർ ഫോഴ്സ് എത്തി ലോറി പൂർവ്വ സ്ഥിതിയിലാക്കി.
ഡ്രൈവർ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം ഒഴിവായതിൻ്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ .