അത്തോളിയിൽ സാഹിത്യോത്സവം ; സർഗാത്മകതയ്ക്ക് വേദി ഒരുക്കി  എസ് എസ് എഫ്
അത്തോളിയിൽ സാഹിത്യോത്സവം ; സർഗാത്മകതയ്ക്ക് വേദി ഒരുക്കി എസ് എസ് എഫ്
Atholi News5 Jul5 min

അത്തോളിയിൽ സാഹിത്യോത്സവം ; സർഗാത്മകതയ്ക്ക് വേദി ഒരുക്കി

എസ് എസ് എഫ് 



അത്തോളി :എസ് എസ് എഫ് ബാലുശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് മുപ്പതാമത് എഡിഷൻ ഈ മാസം 7,8, 9 തീയതികളിൽ അത്തോളി എടത്തിൽ താഴെ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു 

എഴുത്തുകാരൻ വി ആർ സുധീഷ് ഉദ്ഘാടനം ചെയ്യും. 


സുരേന്ദ്രൻ ചീക്കിലോട് മുഖ്യാതിഥിയാവും.


അത്തോളി, ഉള്ളിയേരി, ബാലുശ്ശേരി, നന്മണ്ട, പനങ്ങാട്, കോട്ടൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ട ബാലുശ്ശേരി ഡിവിഷനിൽ നിന്നും എൽ. പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, കാമ്പസ് എന്നീ വിഭാഗങ്ങളിൽ മല്‍സരങ്ങള്‍ നടക്കും. 


പ്രസംഗം, ഗാനം, ചിത്രരചന, കഥ, കവിത,ഡിജിറ്റല്‍ ഡിസൈനിംഗ്,കൊളാഷ്, സർവ്വേ ടൂൾ, സ്പോട്ട് മാഗസിൻ തുടങ്ങിയ നൂറിൽ പരം മത്സരങ്ങളാണുള്ളത്.

200 ഓളം മത്സരാർത്ഥികൾ 8 വേദികളിലായി പങ്കെടുക്കും. വസന്തം എന്നാണ് ഇത്തവണത്തെ തീം.


ബ്ലോക്ക് യൂണിറ്റ് സെക്ടർ ഘടകങ്ങളിൽ വിജയിച്ച കുട്ടികളാണ് ഡിവിഷൻ സാഹിത്യോത്സവിൽ മത്സരിക്കുക.


സമാപന സംഗമത്തിൽ സയ്യിദ് ജസീൽ ശാമിൽ ഇർഫാനി പങ്കെടുക്കും. മുഹമ്മദലി കിനാലൂർ അനുമോദന പ്രഭാഷണം നടത്തും.

എസ് എസ് എഫ് ഡിവിഷൻ ജനറൽ സെക്രട്ടറി എം കെ

 സൽമാനുൽ ഫാരിസ് , 

എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് -

മുഹമ്മദ് ഇർഷാദ് സഖാഫി , സ്വാഗത സംഘം ജനറൽ കൺവീനർ

മുഹമ്മദ് ശഫീഖ് കൊടശ്ശേരി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Tags:

Recent News