പ്രമുഖ കമ്പനിയുടെ സ്നാക്സ് കഴിച്ച്
11 വയസ്സകാരിക്ക് ആരോഗ്യ പ്രശ്നമെന്ന് പരാതി ; ഭക്ഷ്യവിഷബാധയെന്ന് ഡോക്ടർ
റഫീഖ് തോട്ടുമുക്കം
മുക്കം : പ്രമുഖ കമ്പനിയുടെ സ്നാക്സ് കഴിച്ച്
11 വയസ്സ് കാരിക്ക് ആരോഗ്യ പ്രശ്നമെന്ന് പരാതി .ഭക്ഷ്യവിഷബാധയെന്ന് ഡോക്ടർ പറഞ്ഞു.
കൊടിയത്തൂരിൽ ഇക്കഴിഞ്ഞ 6 നാണ് കേസിനാസ്പദമായ സംഭവം.
ചെറുവാടിയിലെ ഒരു ബേക്കറിയിൽ നിന്നാണ് 11 വയസ്കാരി പ്രമുഖ കമ്പിനിയുടെ 5 രൂപ വിലയുള്ള ഫുൾടോസ് സ്നാക്സ് വാങ്ങി കഴിച്ചത്.
വീട്ടിൽ നിന്നും രാത്രിയോടെ വയറ് വേദനയും പനിയും ബാധിച്ചതിനെ തുടർന്ന് കൊടിയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി പരിശോധിച്ചു. വായിൽ പുണ്ണാണെന്ന് പറഞ്ഞ് മരുന്ന് നൽകി പനിയും വയറു വേദനയും രണ്ടാം ദിവസം ഭേദമായി. ചുണ്ടിലും നാവിലും പൊള്ളലേറ്റത് പോലെ ശ്രദ്ധയിൽപ്പെട്ടു . തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നാലെ കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. വിവരങ്ങൾ ചോദിച്ചു മനസിലാക്കുകയും പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് സ്നാക്സിൽ നിന്നും ഭക്ഷ്യ വിഷ ബാധ ഏറ്റെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.
അതിനിടെ ആരോഗ്യ വകുപ്പിൽ കുട്ടിയുടെ പിതാവ് പരാതി നൽകി ഇതിന്റെ അടിസ്ഥാനത്തിൽ വിവരം ഭക്ഷ്യ വകുപ്പിനെയും അറിയിച്ചു. ഇന്ന് വീട്ടിലും കടയിലും ഭക്ഷ്യ വകുപ്പും ആരോഗ്യ വകുപ്പും പരിശോധന നടത്തും കടയിൽ നിന്നും സ്നാക്സ് എടുത്ത് മാറ്റിയതായി കടയുടമ പറഞ്ഞു.ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം