ഓട്ടോ ടാക്സി ഡ്രൈവർമാർക്ക്
പി ടി എച്ച് കണ്ണട വിതരണം
അത്തോളി:പഞ്ചായത്ത് മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പൂക്കോയ തങ്ങൾ ഹോസ്പിസ്, കോഴിക്കോട് ആംസ്റ്റർ മിംസ് വളണ്ടിയേഴ്സും സംയുക്തമായി
ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് വേണ്ടി നടത്തിയ സൗജന്യ കണ്ണ് പരിശോധന ക്യാമ്പിന്റെ ഭാഗമായുള്ള
സൗജന്യ കണ്ണട വിതരണം പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
എ. എം സരിതയും പരിപാടി
ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് അസി. മാനേജർ
എ. പി മുഹമ്മദും ഉദ്ഘാടനം ചെയ്തു.
ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ എം. സി ഉമ്മർ അധ്യക്ഷനായി.
ആംസ്റ്റർ വളണ്ടിയേഴ്സ് കോഡിനേറ്റർ അപർണ, കെഎംസിസി നേതാക്കളായ അൻവർ, മുസ്തഫ, ഫാസിൽ കൊങ്ങന്നൂർ,
ശിഹാബ് ആസ്റ്റർ, ഐശ്വര്യ സംസാരിച്ചു.
റിലീഫ് സെൽ
ജനറൽ കൺവീനർ ഹൈദർ കൊളക്കാട് സ്വാഗതവും പി. ടി. എച്ച് സിസ്റ്റർ രാജലക്ഷ്മി നന്ദിയും പറഞ്ഞു.
ചിത്രം: അത്തോളി പഞ്ചായത്ത് പിടിഎച്ച് കണ്ണട വിതരണം എ.എം സരിത ഉദ്ഘാടനം ചെയ്യുന്നു