അത്തോളിയിൽ അഖിലേന്ത്യ മഡ്ഡ് ടർഫ്
ഒരുങ്ങുന്നു ;ഉദ്ഘാടനം ഈ മാസം 27 ന്
ജില്ലയിൽ ആദ്യത്തെത്
അത്തോളി: നാട്ടിൽ ഇനി ഫുട്ബോൾ മാമാങ്കം !
ഫുട്ബോൾ ആരാധകർക്കായി അത്തോളിയിൽ അഖിലേന്ത്യ മഡ്ഡ് ടർഫ്
ഒരുങ്ങുന്നു. അത്തോളി വേളൂർ വെസ്റ്റ് ജുമാ മസ്ജിദിന് സമീപം 2400 സ്വകയർ ഫീറ്റ്ലാണ് എം ജെ സ്വകയർ രാജ്യാന്തര മഡ് ടർഫ് തയ്യാറാക്കിയത്.
ജില്ലയിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ
മഡ് ടർഫിൻ്റെ ഉദ്ഘാടനം ഈ മാസം 27 ന് വൈകീട്ട് 6.30 ന് പ്രശസ്ത ഫുട്ബോൾ താരം വി പി സുഹൈർ നിർവ്വഹിക്കും. സോഷ്യൽ മീഡിയ താരം 'സൽമാൻ മുഖ്യാതിഥിയാകും .
ചടങ്ങിൽ
സ്പോർട്സ് രംഗത്ത് പ്രതിഭ തെളിയിച്ചവരെ ആദരിക്കും.
എം 2 ജെ ഗ്രൂപ്പിൻ്റെ ഡയറക്ടർമാരായ ടി ടി ജൈലാൻഷാ,
എം ജുബൈർ ,
കെ മുബാറക്ക് എന്നിവരുടെ നേതൃത്വത്തിലാണ് ടർഫ് നിർമ്മിച്ചത്. നേരത്തെ നിലവിലെ ടർഫിൽ നിന്നും 200 മീറ്റർ അകലെ 5 വർഷം മുൻപ് സോക്കർ വെസ്റ്റ് ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിച്ചിരുന്നു.
പുതിയ ടറഫ് അഖിലേന്ത്യാ സെവൻസിനും സോഫ്റ്റ് ബോൾ ക്രിക്കറ്റ് മത്സരത്തിനും വേദിയാക്കാൻ ഉപകരിക്കുമെന്ന് എം 2 ജെ ഗ്രൂപ്പ് മാനേജ്മെൻ്റ് അറിയിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഫുട്ബോൾ പ്രദർശനവും നടക്കും.