അത്തോളിയിൽ സ്കൂട്ടറിൽ പരസ്യ മദ്യ വിൽപ്പന : മുണ്ടോത്ത് സ്വദേശി കസ്റ്റഡിയിൽ
അത്തോളി :സ്കൂട്ടറിൽ പരസ്യ മദ്യ വിൽപ്പന നടത്തിയ മുണ്ടോത്ത് സ്വദേശി പോലീസ് കസ്റ്റഡിയിൽ .
പരട്ടാം പറമ്പത്ത് മണിയുടെ മകൻ പി പ്രദീഷിനെയാണ് (43 ) ഓടിച്ച സ്കൂട്ടർ ( വാഹന നമ്പർ - KL 56 P 7710 ) സഹിതം അത്തോളി പോലീസ് പിടി കൂടിയത്. 500 എം എൽ ഐ എം എഫ് ൽ , 200 രൂപ എന്നിവ വാഹനത്തിലുണ്ടായിരുന്നു.
പ്രതിക്കെതിരെ അത്തോളി പോലീസ് ക്രൈം - നമ്പർ 556 / 23 യു / എസ് 55 ( ഐ ) അബ്കാരി ആക്ട് അനുസരിച്ച് കേസ് എടുത്തു. എസ് ഐ ആർ രാജീവ് , സി പി ഒ രജീഷ് എന്നിവർ നേതൃത്വം നൽകി.പ്രതിയെ റിമാൻഡ് ചെയ്തു.