കുടുംബസംഗമം : സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതല്‍ ജീവിതത്തിന് അത്യാന്തപേക്ഷിതമാണെന്ന് കവി പി
കുടുംബസംഗമം : സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതല്‍ ജീവിതത്തിന് അത്യാന്തപേക്ഷിതമാണെന്ന് കവി പി കെ ഗോപി
Atholi News28 May5 min

കുടുംബസംഗമം : സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതല്‍ ജീവിതത്തിന് അത്യാന്തപേക്ഷിതമാണെന്ന് കവി പി കെ ഗോപി 




ഉള്ള്യേരി :സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതല്‍ ജീവിതത്തിന് അത്യാന്തപേക്ഷിതമാണെന്ന് കവിയും ഗാനരചയിതാവുമായപി.കെ.ഗോപി.

ഉള്ളിയേരി 

നാറാത്ത് എടക്കോത്ത് ഭഗവതി ക്ഷേത്രം കുടുംബസംഗമം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 

              കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ തെയ്യോന്‍ നീലാക്കൂല്‍, അച്ചുതന്‍ താനക്കണ്ടത്തില്‍ , ഭാസ്‌ക്കരന്‍ അഭി നിവാസ്, വെള്ളായി ചിറക്കരമീത്തല്‍, തെയ്യത്തിര പോടേരി മീത്തല്‍, അരിയായി പാലോറ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ക്ഷേത്രം രക്ഷാധികാരി മാധവന്‍ എടക്കോത്ത് , തന്ത്രി സുരേഷ് അന്നശേരിയെയും പൊന്നാടഅണിയിച്ചു.പി.കെ.ഗോപിയെ ക്ഷേത്രം വകയില്‍ കെ.വി.ഭാസ്‌ക്കരന്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

       

മനേഷ് നാറാത്ത് അധ്യക്ഷനായി. 

റിട്ട. ഇന്‍കം ടാക്സ് ഓഫീസര്‍ ഗംഗാധരന്‍, രക്ഷാധികാരി മാധവന്‍ എടക്കോത്ത് , തന്ത്രി സുരേഷ് അന്നശേരി, ഷിജു സ്വാഗതവും കെ.വിഭാസ്‌കരന്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.ക്ഷേത്രം മാതൃസമിതി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. 




ഫോട്ടോ 

ഉള്ള്യേരി  നാറാത്ത് എടക്കോത്ത് ഭഗവതി ക്ഷേത്രം കുടുംബസംഗമം കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്യുന്നു.

Recent News