റോഡ് ഗതാഗത പ്രശ്നവും  കുടിവെള്ള   പദ്ധതിയും  പൂർണ്ണമായും ഒരുമിച്ച് പരിഹാരമുണ്ടാക്കാനാകില്ല സച്ചിൻ ദേ
റോഡ് ഗതാഗത പ്രശ്നവും കുടിവെള്ള പദ്ധതിയും പൂർണ്ണമായും ഒരുമിച്ച് പരിഹാരമുണ്ടാക്കാനാകില്ല സച്ചിൻ ദേവ് എം എൽ എ
Atholi News17 Aug5 min

റോഡ് ഗതാഗത പ്രശ്നവും കുടിവെള്ള

പദ്ധതിയും പൂർണ്ണമായും ഒരുമിച്ച് പരിഹാരമുണ്ടാക്കാനാകില്ല ; സച്ചിൻ ദേവ് എം എൽ എ



അത്തോളി : പാവങ്ങാട് - ഉള്ളിയേരി റോഡ് ഗതാഗത പ്രശ്നവും ജല ജീവൻ മിഷൻ കുടിവെള്ള

പദ്ധതി നിർവഹണത്തിൽ റോഡ് താറുമാറായതും ഒരുമിച്ച് പരിഹാരമുണ്ടാക്കാൻ കഴിയില്ലന്ന്

സച്ചിൻ ദേവ് എം എൽ എ .

അത്തോളി ആറാം വാർഡ് പിലാത്തോട്ടത്തിൽ കുടി വെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊട്ടി പൊളിഞ്ഞ റോഡിലൂടെ സഞ്ചരിക്കേണ്ടി വന്നു എന്നത് യാഥാർത്ഥ്യം അതിനേക്കാൾ വലുത് കുടി വെള്ളത്തിന് പ്രാധാന്യം നൽകാൻ ബാധ്യസ്ഥരാണ് നമ്മൾ . പണ്ട് കാലത്ത് ഒന്നോ രണ്ടോ ദിവസം കറൻ്റ് പോയാൽ പ്രശ്നമായിരുന്നില്ല. ഇന്നോ 15 മിനിറ്റ് കറൻ്റ് ഇല്ലാതെ അടുത്ത നിമിഷത്തെ ചിന്തിക്കാൻ ആകില്ല. നല്ല റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് കുടിവെള്ള പദ്ധതി വന്നത് , റോഡ് പൊളിക്കാതെ പൈപ്പിടാനാകില്ല.

ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി

പലയിടങ്ങളിലും കുഴി മൂടിയെങ്കിലും ശരിയായില്ല . കുത്തിയൊലിക്കുന്ന മഴയിൽ അവ ശരിയാക്കാനും കഴിയില്ല. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല . 3 വർഷത്തോടെ കുടി വെള്ള പദ്ധതി

നടപടി പൂർത്തികരിക്കുന്നതോടെ റോഡ് വെട്ടി പൊളിക്കൽ അവസാനിക്കും. താൽക്കാലിക പരിഹാരം മാത്രമാണ് ഇപ്പോൾ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടക്കുന്നതെന്നും എം എൽ എ കൂട്ടിച്ചേർത്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ഹരിഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനീഷ് നടുവിലയിൽ , എ എം സരിത , ബ്ലോക്ക് മെമ്പർ സുധ കാപ്പിൽ , എം ജയകൃഷ്ണൻ മാസ്റ്റർ, രാജേഷ് കൂട്ടാക്കിൽ, നിസാർ കൊളക്കാട് എന്നിവർ സന്നിഹിതരായി.

പദ്ധതിക്കായി കിണർ നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകിയ അഷ്റഫ് മേക്കപ്പാട്ടിൽ , ബാലൻ പിലാത്തോട്ടത്തിൽ മീത്തൽ എന്നിവരെ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് സ്വാഗതവും വത്സരാജ് പിലാത്തോട്ടത്തിൽ നന്ദിയും പറഞ്ഞു.

Recent News