പെയിന്റിംഗ് തൊഴിലാളികൾക്ക് കൂട്ടായ്മ:
അത്തോളിയിൽ കൺവെൻഷൻ
അത്തോളി :ഓൾ കേരള പെയിന്റിംഗ് ആന്റ് പോളിഷ് വർക്കേഴ്സ് അസോസിയേഷൻ
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തോളിയിൽ പഞ്ചായത്ത് തല കൺവെൻഷൻ സംഘടിപ്പിച്ചു.
അത്തോളി പഞ്ചായത്തിലെ എല്ലാ പെയിന്റിംഗ്, പോളിഷ് പണിക്കാരെയും ഒരു കുടകീഴിൽ , അവരുടെ പ്രശ്നങ്ങളും, പ്രയാസങ്ങളും മനസിലാക്കാനും, പരിഹാരം കാണാനും ഒരു സംഘടന ആവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ തൊഴിലാളികളെയും ഉൾപെടുത്തി സംഘടന രൂപീകരിക്കാനും തുടർന്ന് കൺവെൻഷൻ സംഘടിപ്പിക്കാനും തീരുമാനിച്ചത്.
ഫാമിലി മെഡിക്കൽ സെന്ററിന് സമീപത്തെ ഹാളിൽ നടന്ന ചടങ്
സംസ്ഥാന കമ്മിറ്റി വൈസ്, പ്രസിഡന്റ് സിപി ശ്രീജിഷ് ഉത്ഘാടനം ചെയ്തു.
TK കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
താലൂക് കമ്മിറ്റി അംഗം അശോക് കുമാർ എ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി,
പി ടി രജീഷ്,
ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ ബേപ്പൂർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സുധേഷ് മരുതോങ്കര ഇൻഷൂറൻസിനെ കുറിച്ച് വിശദീകരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി റിജു കൂരാച്ചുണ്ട് അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണവും താലൂക് സെക്രട്ടറി പി ജി വിജയൻ മെമ്പർ ഷിപ്പ് വിതരണവും ചെയ്തു.
കല ലാൽ സ്വാഗതവും
വിജയൻ തോരായി നന്ദിയും പറഞ്ഞു തുടർന്ന് അത്തോളി പഞ്ചായത്തിലെ AKKPPWA യുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു , കലാ ലാൽ പ്രസിഡന്റ്, സുബീഷ് വൈസ്, പ്രസിഡന്റ്,
ശശാങ്കൻ തോരായി സെക്രട്ടറി.
ജോയിന്റ് സെക്രട്ടറി, സുധീർ, ഖജാൻജി രാജേഷ് കെ കെ എന്നിവരെ തിരഞ്ഞെടുത്തു.
കൃഷ്ണൻ ടി കെ .
കൃഷ്ണൻ സി എം
ഉണ്ണി മാട്ടട
അബു വേളൂർ
ജയരാജ് എ എം
പ്രകാശൻ വേളൂർ
അനീഷ്,മോഹൻ കുട്ടോത്ത്, രഞ്ജിത്ത്
മധു കുടക്കല്ല് തുടങ്ങിയവരെ എക്സികുട്ടീവ് മെമ്പർ മാരായും തിരഞ്ഞെടുത്തു.
സംഘടനയിൽ ഉൾപെടാത്ത പെയിന്റിംഗ്, പോളിഷ് മേഖലയിൽ പ്രവൃത്തിക്കുന്നവർ വളരെ പെട്ടന്ന് തന്നെ മെമ്പർഷിപ്പ് എടുക്കണമെന്നും കമ്മിറ്റി അറിയിച്ചു.