കുടുംബ പ്രശ്നം പരിഹരിക്കാൻ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചു ; യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
താമരശ്ശേരി : കുടുംബപ്രശ്ന പരിഹാരത്തിനായി യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചെന്ന കേസിൽ ഭർത്താവ് ഉൾപ്പെടെ രണ്ട്പേർ അറസ്റ്റിൽ. അടിവാരം മേഖല പൊട്ടി കൈയ്യിൽ പ്രകാശൻ (46 ) , അടിവാരം വാഴയിൽ ഷെമീർ (40) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് .
നഗ്ന പൂജ ചെയ്താൽ കുടുംബ പ്രശ്നം പരിഹരിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നഗ്ന പൂജയ്ക്ക് നിർബന്ധിച്ചെന്നാണ് കേസ്. പൂജയ്ക്ക് നിർബന്ധിച്ചുകൊണ്ട് ഭർത്താവ് ഷെമീർ മർദിച്ചതായി യുവതി പറഞ്ഞു. സ്വാമി എന്ന് പറഞ്ഞാണ് പ്രകാശൻ പരിചയപ്പെട്ടതെന്നും അവർ പറഞ്ഞു. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.തുടർന്ന് റിമാൻഡ് ചെയ്തു.