പാറക്കുഴിയിൽ കുടുംബ സംഗമം നടത്തി
ബാലുശ്ശേരി : പനായി 'പാറക്കുഴിയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പനായി ഇവൻ്റ ഹാളിൽ നടത്തിയ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.
മുതിർന്ന അംഗങ്ങളെ വാർഡ് അംഗം ശിഖ പുതുക്കുടിക്കണ്ടി ആദരിച്ചു. ചെയർമാൻ പി കെ. ആനന്ദൻ അധ്യക്ഷനായി. കൺവീനർ എൻ കെ . ഉണ്ണികൃഷ്ണൻ, ഗംഗാധരൻ പാറക്കുഴിയിൽ,എസ് ഐ സുരേഷ് കുമാർ, ദാമോദരൻ മാവുക്കാട്ട്, പി കെ ജയകുമാർ, വൈഗ , വേദിക, അഷ്മിക, പ്രസംഗിച്ചു.