അത്തോളിയിൽ ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടന ജെ സി ഐ രൂപീകരിക്കുന്നു ; ലക്ഷ്യം മദ്യത്തിനും മയക്ക് മരുന്നിനും എതിരെ പോരാടാൻ ! പ്രഥമ യോഗം ഇന്ന്
അത്തോളി :വ്യക്തിത്വവികാസത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ ലോകത്തിന് പുതിയ നേതാക്കളെ സംഭാവന ചെയ്യുന്ന ആഗോള സംഘടനയായ ജെസിഐ അഥവാ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇനി അത്തോളിയിലും.
കഴിഞ്ഞ 110 വർഷങ്ങളായി 120 പ്പരം രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്ന സംഘടനയുടെ ഭാഗമാവാൻ അത്തോളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള യുവാക്കൾക്ക് അവസരമൊരുക്കുന്നുവ്യക്തിത്വ വികസനം, മാനേജ്മെന്റ് വൈദഗ്ദ്യം,
സാമൂഹ്യ വികസനം, ബിസിനസ് വളർത്തൽ, ആഗോള തരത്തിലുള്ള ബന്ധങ്ങൾ കെട്ടിപ്പടുക്കൽ തുടങ്ങി ഒട്ടനവധി നേട്ടങ്ങൾ ജെസിഐ അംഗത്വത്തിലൂടെ സ്വന്തമാക്കാം.
കൂടുതൽ അറിയാനും അത്തോളി ജെസിഐ യുടെ ഭാഗമാവാനും അത്തോളി ചോയിക്കുളം ആയുർസ്പർശ ആയുർവേദ ഹോസ്പിറ്റൽ ഹാളിൽ ഇന്ന് (06/03/2025) വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുക. ഒപ്പം ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയോ നേരിട്ട് വിളിക്കുകയോ ചെയ്യുക. വിളിക്കേണ്ട നമ്പർ :9539020302, 9447348072, 9895726850, 8075031668