അമിത വേഗത :നഗര അതിർത്തികളിൽ രാത്രി വാഹന പരിശോധന 4 ദിവസം പിന്നിട്ടു ;
പൊലീസിന്റെ കട്ടൻ കാപ്പി വിതരണവും തുടങ്ങി
കോഴിക്കോട്:വാഹനങളുടെ അമിത വേഗതയെ നിയന്ത്രിക്കാൻ നഗര പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തുന്ന വാഹന
പരിശോധന തുടരുന്നു. ഗ്രാമ -നഗര അതിർത്തിയിൽ കൂടുതൽ അപകടം നടന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന.കഴിഞ്ഞ 4 ദിവസമായി തുടരുന്ന പരിശോധനയിൽ 19 ലക്ഷത്തോളം രൂപ പിഴ ഈടാക്കി.
788 ഗതാഗത നിയമ ലംഘനങ്ങൾക്കു കേസെടുക്കുകയും ചെയ്തു. രാത്രി വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കു സിറ്റി പൊലീസിന്റെ കട്ടൻ കാപ്പി വിതരണവും തുടങ്ങി.
ഡ്രൈവർമാർ ഉറങ്ങുന്നതു തടയാനാണു പദ്ധതി.
ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
വാഹന പരിശോധനയ്ക്ക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർമാരായ എ.ഉമേഷ്, എ.എം.സിദ്ദീഖ്, ടി.കെ.അഷ്റഫ്, എ.ജെ.ജോൺസൻ, കെ.എ.ബോസ്, കെ.മൊയ്തീൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ നഗരത്തിലെ പൊലീസ് സ്റ്റേഷൻ മൊബൈൽ സംഘവും കൺട്രോൾ റൂം വാഹനങ്ങളും പങ്കെടുത്തു.രാത്രി സമയ വാഹന പരിശോധന തുടരുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.