കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി.
അത്തോളി. കിണറ്റിൽ വീണ തൊഴിലാളിയെ അഗ്നിശമന യൂണിറ്റ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെ കൂടിയാണ് അത്തോളി പഞ്ചായത്തിലെ കൊളക്കാട് കോണത്തം കണ്ടി അരിയായിയുടെ വീട്ടിലെ ഏകദേശം 70 അടി താഴ്ചയുള്ള കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ കൊളക്കാട് എടക്കാട്ടും കര മണി (48) കുടുങ്ങിയത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ. ശരത്തിൻ്റെ നേതൃത്വത്തിൽ അഗ്നിശമനസേന സ്ഥലത്തെത്തുകയും റസ്ക്യൂ നെറ്റിന്റെ സഹായത്തോടുകൂടി ഇയാളെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു. ഗ്രേഡ് എഎസ്ടിഒ മെക്കാനിക്ക് ജനാർദ്ദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.എം. നിധി പ്രസാദ്, സി.സിജിത്ത്, എൻ.പി.അനൂപ്, കെ.എം. സനൽരാജ്, പി.കെ.റിനീഷ്, പി.കെ.സജിത്ത്, ഹോം ഗാർഡ് മാരായ സി. പ്രദീപ്, കെ.സുജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.