യോഗ പഠനത്തിന് വേർതിരിവ് പാടില്ല : എം മെഹബൂബ്
അത്തോളി : ആരോഗ്യത്തിന് കരുത്ത് പകരുന്ന യോഗ പഠനത്തിൽ വേർതിരിവ് പാടില്ലന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് .
ചേതന യോഗയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആളുകളെയും ഉൾകൊള്ളിച്ച് ഒരു ചട്ടക്കൂടിലും ഒതുങ്ങാതെ എല്ലാവരിലേക്കും യോഗ പ്രചരിപ്പിക്കണം ആധുനിക ജീവിത രീതിയിൽ യോഗ അത്യന്താപേക്ഷികമാണെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.
ചേതന യോഗയുടെ മേഖല സെക്രട്ടറി അഡ്വ. സഫ്ദർ ഹാഷ്മി അധ്യക്ഷത വഹിച്ചു.
മേഖല പ്രസിഡൻ്റ് ബേബി ബാബു ,മേഖല കമ്മിറ്റി അംഗം ശശി കുമാർ പ്രസംഗിച്ചു.
ഇൻസ്ട്രക്ടർ അനില ക്ലാസെടുത്തു.
ഫോട്ടോ :
അന്താരാഷ്ട്ര യോഗ ദിനാഘോഷം എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു.