അത്തോളി സ്പോർട്സ് അക്കാദമി എ എസ് എ സൗജന്യ വോളിബോൾ പരിശീലന ക്യാമ്പിന് തുടക്കമായി
അത്തോളി : സ്‌പോർട് അക്കാദമിയുടെ കീഴിൽ ആരംഭിക്കുന്ന വോളിബോൾ പരിശീലന ക്യാമ്പ് അത്തോളി ഗവണ്മെന്റ് വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.പ്രസിഡന്റ് അഡ്വ. സഫ്ദർ ഹാഷ്മി അധ്യക്ഷത വഹിച്ചു. കെ. കെ ശോഭ ടീച്ചർ, സന്ദീപ് നാലുപുരക്കൽ( പി ടി എ പ്രസിഡന്റ്), എന്നിവർ ആശംസകളർപ്പിച്ചു.
സെക്രട്ടറി കെ. കെ. മൊയ്‌തീൻ കോയ സ്വാഗതവും, ട്രഷറർ കെ. ടി. രാജേഷ് നന്ദിയും അറിയിച്ചു.
തുടർന്ന് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗ നിർദേശങ്ങളും, ബോധവൽക്കരണ ക്ലാസും പ്രമുഖ കോച്ചുകളായ ടി. എച് അബ്ദുൽ മജീദ്, നസീർ വടകര എന്നിവർ നയിച്ചു.
ഗ്രൗണ്ട് പരിശീലനം വിഷു അവധിക്കു ശേഷം 19.04.2025 ശനിയാഴ്ച മുതൽ ആരംഭിക്കും. പത്ത് മുതൽ പതിനെട്ടു വയസ്സിന് ഇടയിലുള്ള കുറച്ചു കുട്ടികൾക്ക് കൂടി ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുള്ളതിനാൽ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എ എസ് എ ഭാരവാഹികൾ അറിയിച്ചു. വിളിക്കാം മൊബൈൽ -
:9895944554, 9645398503, 9447383835'