മേയർക്ക് കോഴിക്കോട് ആതിഥേയ സംഘത്തിന്റെ ആദരവ്.    അർഹതപ്പെട്ട അംഗീകാരമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവി
മേയർക്ക് കോഴിക്കോട് ആതിഥേയ സംഘത്തിന്റെ ആദരവ്. അർഹതപ്പെട്ട അംഗീകാരമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ
Atholi News9 Oct5 min

മേയർക്ക് കോഴിക്കോട് ആതിഥേയ സംഘത്തിന്റെ ആദരവ് .


അർഹതപ്പെട്ട അംഗീകാരമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ



കോഴിക്കോട് :അർഹതപ്പെട്ട അംഗീകാരമാണ് മേയർക്ക് ലഭിച്ചതെന്ന് തുറുമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ . ആൾ ഇന്ത്യാ മേയേഴ്സ് കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത മേയർ ഡോ.ബീന ഫിലിപ്പിന് കോഴിക്കോട് ആതിഥേയ സംഘം നൽകിയ സ്നേഹാദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആരെയും വെറുപ്പിക്കാതെ എല്ലാവരെയും സ്വന്തക്കാരെ പോലെ സംസാരിക്കാനും ഇടപെടാനും കഴിയുന്ന മേയർക്കുള്ള ബഹുമതി കൂടിയാണിത്. ഏത് വിഷയത്തിലും പ്രസംഗിക്കാനുള്ള കഴിവ് ദൈവാനുഗ്രഹമാണ്. എത്ര പ്രതിസന്ധിക്കിടയിലും പുഞ്ചിരിയോടെ നേരിടുന്നത് സിദ്ധി തന്നെയാണ്. പേരിനൊപ്പം ദേവർ കോവിൽ ഉള്ളതിനാൽ മലയാളിയാണ് കോഴിക്കോട്ട്കാരനാണ് എന്ന് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ പരിചയപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്വം മേയർ ചെയ്തത് ഓർക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് പ്രശസ്തി പത്രം സമ്മാനിച്ചു.

news image

പൊതു മരാമത്ത് വകുപ്പ് മന്ത്രി മെമെന്റോ നൽകി.

സംഘാടക സമിതി വൈസ് ചെയർമാൻ ഡോ. കെ മൊയ്തു അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ,ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് എന്നിവർ വിശിഷ്ഠാതിഥികളായി. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ

 പി ദിവാകരൻ, കെ സി ശോഭിത , കൗൺസിലർമാരായ

 കെ മൊയ്തീൻ കോയ ,എസ് കെ അബൂബക്കർ,

കെ നിർമ്മല ,

കോ - ഓർഡിനേറ്റർ എം വി റംസി ഇസ്മയിൽ , ജനറൽ കൺവീനർ ആർ ജയന്ത് കുമാർ , ട്രഷറർ സുബൈർ കൊളക്കാടൻ സംസാരിച്ചു. തുടർന്ന്നഗരത്തിലെ 52 സന്നദ്ധ സംഘടനകൾ മേയർക്ക് പൊന്നാട ചാർത്തി.



ഫോട്ടോ: 1-മേയർ ഡോ.ബീന ഫിലിപ്പിന് കോഴിക്കോട് ആതിഥേയ സംഘം നൽകിയ സ്നേഹാദരവ് ഉദ്ഘാടനം ചെയ്ത മന്ത്രി അഹമ്മദ് ദേവർ കോവിൽ മേയർക്ക് പ്രശസ്തി പത്രം സമ്മാനിക്കുന്നു.


ഫോട്ടോ: മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് ആതിഥേയ സംഘത്തിന്റെ മെമെന്റോ സമ്മാനിക്കുന്നു.

Tags:

Recent News