വിദ്യാർത്ഥികൾക്ക് ആത്മ വിശ്വാസം പകർന്ന് കൈതപ്രം ;
പ്രതിസന്ധികളിൽ തളരുതെന്ന് ഉപദേശവും
തലക്കുളത്തൂർ : പ്രതിസന്ധികൾക്ക് തന്നെ ഒരിക്കലും തളർത്താൻ സാധിച്ചിട്ടില്ലെന്ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി.തലക്കുളത്തൂർ സി എം എം ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥികൾക്കും പുതിയ തലമുറയിലെ കുട്ടികൾക്കും ഉണ്ടാവേണ്ട ആത്മവിശ്വാസവും അതുതന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചുറ്റുമുള്ള സമൂഹം ഏതു തരത്തിലുള്ളതാണെങ്കിലും തെറ്റായ വഴികളിൽ പെട്ടു പോകാതെ സ്വയം സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി പ്രമീള ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡണ്ട് അഖ്മർ ഇ.കെ. ആദ്ധ്യക്ഷം വഹിച്ചു. പ്രവേശനോത്സവത്തോടൊപ്പം പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനവും സമ്മാനദാനവും സർവ്വശിക്ഷാ കേരള ഡിസ്ട്രിക്ട് പ്രൊജക്റ്റ് ഓഫീസർ ഡോ:പി അഭിലാഷ് കുമാർ നിർവഹിച്ചു.
സി എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം ബി ഫാത്തിമ ഹന്ന ഹഗർ,
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി പ്രജിത, വാർഡ് മെമ്പർ പി ബിന്ദു, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ മധു, എം പി ടി എ ചെയർപേഴ്സൺ ഫർസാന കെ, എസ് എം സി ചെയർമാനും പൂർവവിദ്യാർഥി സംഘടന സെക്രട്ടറിയുമായ സനീഷ് പി കെ , ഹെഡ്മിസ്ട്രസ് ഇൻ ചാർജ് പ്രിയ ആർ കെ , ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി രൂപേഷ് കെ ജി , ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി അഭിലാഷ് കാവാട്ട് എന്നിവർ സംസാരിച്ചു.