ഗ്രന്ഥാലയം തേടിവിദ്യാർഥികൾ : ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥലയത്തിൽ വേറിട്ട വായന ദിനം
അത്തോളി: വായനാ ദിനത്തിൽ അക്ഷര വെളിച്ചമേകുന്ന ഗ്രന്ഥാലയം തേടി വിദ്യാർത്ഥികളെത്തി. അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം വായന ശാലയാണ് കൊളക്കാട് ഗവ. വെൽഫെയർ എൽ. പി സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചത്. പ്രവർത്തനങ്ങളും മറ്റും കണ്ടും കേട്ടും മനസിലാക്കിയാണ് കുട്ടികൾ മടങ്ങിയത്. പ്രധാന അധ്യാപിക പി.പി മിനി, അധ്യാപികമാരായ കെ.പി പ്രജിത, ഒ.ഭവ്യ, കെ.കെ. രജിഷ്മ എന്നിവരും സന്നിഹിതരായിരുന്നു. ലൈബ്രേറിയൻ ശില്പ ദിലീപ് വിദ്യാർത്ഥികളെ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനയുടെ പ്രാധാന്യത്തെകുറിച്ച് സംസാരിക്കുയും ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി പി. എം ഷിബി കുട്ടികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
ചിത്രം:അത്തോളി കൊളക്കാട് ഗവ. വെൽഫെയർ സ്കൂൾ വിദ്യാർത്ഥികൾ ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം സന്ദർശിച്ചപ്പോൾ