സെൽഫിയെടുത്ത് ഡ്രഗ്സിനോട്  നൊ പറയാം;  ബീച്ചിൽ സെൽഫി പോയിന്റ് ഒരുങ്ങി
സെൽഫിയെടുത്ത് ഡ്രഗ്സിനോട് നൊ പറയാം; ബീച്ചിൽ സെൽഫി പോയിന്റ് ഒരുങ്ങി
Atholi News16 Jun5 min

സെൽഫിയെടുത്ത് ഡ്രഗ്സിനോട് നൊ പറയാം;

ബീച്ചിൽ സെൽഫി പോയിന്റ് ഒരുങ്ങി




കോഴിക്കോട് : സിറ്റി പോലീസും റോട്ടറി ക്ലബ് ഈസ്റ്റും സംയുക്തമായി ബീച്ച് ഫ്രീഡം സ്വകയർ കൾച്ചറൽ സ്റ്റേജിന് പുറകിൽ സെൽഫി പോയിന്റ് ഒരുക്കി.

സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ സോഷ്യൽ എവയർനസ് ടു യൂത്ത് ( SAY ) ന്റെ ഭാഗമായി തയ്യാറാക്കിയ 

സെ നൊ ടു ഡ്രഗ്സ് സെൽഫി പോയിന്റ് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത കുട്ടികൾക്കൊപ്പം സെൽഫി യെടുത്ത് ഉദ്ഘാടനം ചെയ്തു. എടുത്ത ഫോട്ടോ എല്ലാവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് കുട്ടികളോട് ഐ ജി ആഹ്വാനം ചെയ്തു. 


സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണ മുഖ്യാതിഥിയായി. 

റോട്ടറി ഈസ്റ്റ് പ്രസിഡന്റ് എം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ ഇലക്റ്റ് ഡോ.ആർ സേതു ശിവ ശങ്കർ , സെക്രട്ടറി സുന്ദർ രാജ് ലു, ഡി ടി പി സി സെക്രട്ടറി ടി നിഖിൽ ദാസ് , ടൗൺ അസി. കമ്മീഷണർ പി ബിജു രാജ്,  സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എ ഉമേഷ് , കൺട്രോൾ റൂ അസി. കമ്മീഷണർ പ്രദീപൻ 

കണ്ണിപൊയിൽ എന്നിവർ സംസാരിച്ചു.


ഡെപ്യൂട്ടി കമ്മീഷണർ

 കെ ഇ ബൈജു സ്വാഗതവും നർക്കോട്ടിക്ക് സെൽ എ സി പി 

പ്രകാശൻ പടന്നയിൽ നന്ദിയും പറഞ്ഞു.


മെഡിക്കൽ കോളജ് ക്യാമ്പസ് വിദ്യാർത്ഥിനികളുടെ സുമ്പാ ഡാൻസും പ്രൊവിഡൻസ് സ്കൂളിലെ എസ് പി സി കാഡറ്റുകളുടെ ബോധവൽക്കരണ പരിപാടികളും അരങ്ങേറി.




ഫോട്ടോ:സെ നൊ ടു ഡ്രഗ്സ് സെൽഫി പോയിന്റ് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത കുട്ടികൾക്കൊപ്പം സെൽഫിയെടുത്ത് ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News