എരഞ്ഞിക്കൽ പുതിയപാലത്തിന് സമീപം
റോഡ് ഇടിഞ്ഞ് വീണ് അപകട ഭീഷണിയിൽ
ഷാജി ആചാരി
എലത്തൂർ : പാവങ്ങാട് ഉള്ളിയേരി റൂട്ടിൽ എരഞ്ഞിക്കൽ പുതിയ പാലത്തിന് സമീപം റോഡ് അരികെ ഇടിഞ്ഞ് വീണ് അപകട ഭീഷണിയിൽ . റോഡിൽ ചെറിയ വിള്ളലുമുണ്ട്.
നിരവധി ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് സമീപമാണ് ഇടിഞ്ഞുതാഴുന്നത് .
ഏതു നിമിഷവും അപകട സാധ്യതയാണ് നിലവിലുള്ളത്.
ഇന്ന് രാവിലെ പുതിയ പാലത്തിലൂടെ യാത്ര ചെയ്തവർ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാട്സ് ആപ്പ് വഴി ഇതിനകം പ്രചരിപ്പിച്ചിട്ടുണ്ട്.
അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.