ബൈക്കുകൾ കൂട്ടിയിടിച്ചു;  അത്തോളി സ്വദേശിയായ പ്രവാസിക്ക് ദാരുണാന്ത്യം
ബൈക്കുകൾ കൂട്ടിയിടിച്ചു; അത്തോളി സ്വദേശിയായ പ്രവാസിക്ക് ദാരുണാന്ത്യം
Atholi News14 Oct5 min

ബൈക്കുകൾ കൂട്ടിയിടിച്ചു;

അത്തോളി സ്വദേശിയായ പ്രവാസിക്ക് ദാരുണാന്ത്യം




അത്തോളി :കൊയിലാണ്ടി - ഉള്ളിയേരി സംസ്ഥാന പാതയിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണ അന്ത്യം . എതിരെ വന്ന ബൈക്ക് ഓടിച്ചയാൾക്ക് ഗുരുതര പരിക്ക്. 

അത്തോളി തോരായി സലീം ആശാരിക്കൽ  (40) ആണ് മരിച്ചത്. 

സൗദിയിൽ നിന്ന് 4 ദിവസമായി നാട്ടിൽ എത്തിയതാണ്.

പരേതനായ മമ്മദ് കോയയുടെയും സുബൈദയുടെയും മകനാണ്. 

മുണ്ടോത്ത് പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം ഉണ്ടായത്. ഓടിയെത്തിയ പരിസരവാസികൾ ഉടൻ തന്നെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അപകടത്തിൽ രണ്ട് പേരും റോഡിലേക്ക് തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. സലീം ബുളളറ്റും മറ്റെയാൾ ബൈക്കുമാണ് ഓടിച്ചത്. 

news image

4 വർഷമായി സൗദി അറേബ്യ - ജിദ്ദയിൽ കോഫി ഷോപ്പ് നടത്തുന്നു. പാർട്ണറാണ്.

ഭാര്യ ഷർഫിന

മക്കൾ - മുഹമ്മദ് സുഹൈൽ , ഷഹിദ് അഫ്രിൽ , മുഹമ്മദ് നിഹാൽ

സഹോദരങ്ങൾ നസീമ അഷറഫ് ,സുധീർ 

( അത്തോളി കടിപത്തായം ജീവനക്കാരൻ), അഷറഫ് ( ചീക്കിലോട് - കീഴ്ത്താണി )


ഗുരുതര പരിക്കേറ്റ യുവാവിന്റെ വീട് കൊയിലാണ്ടി മുത്താമ്പി പെരുവട്ടൂരിലാണ് എന്നാണ് വിവരം.

അത്തോളി പോലീസ് സംഭവ സ്ഥലത്തും എം എം സിയിലും എത്തി തുടർ നടപടികൾ സ്വീകരിച്ചു.

പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Tags:

Recent News