ഗോവ ഗവർണർ പി.എസ് ശ്രീധരൻ
പിള്ളക്ക് ഭൂവനേശ്വർ എ .എസ്.ബി.എം യൂണിവേഴ്സിറ്റി ഡി ലിറ്റ്
ഗോവ : ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ളക്ക് നിയമ- സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് , ഭുവനേശ്വറിലെ പ്രശസ്ത മാനേജ്മെന്റ് യൂണിവേഴ്സിറ്റിയായ എ .എസ്.ബി.എം യൂണിവേഴ്സിറ്റി ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു.
യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ശ്രീധരൻ പിള്ളക്ക് ബിരുദം സമർപ്പിച്ചത്.
സാഹിത്യത്തിലും നിയമ രംഗത്തും ശ്രീധരൻ പിള്ള നൽകിയ സംഭാവനകളെ രാംനാഥ് കോവിന്ദ് പ്രശംസിച്ചു.
വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ മുന്നിലെത്തുന്നു എന്നതു് അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസം അതിന് ഏറെ സഹായകമായിട്ടുണ്ട്. അതിൽ നേതൃത്വ പരമായ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മുൻ രാഷ്ട്രപതി പറഞ്ഞു.
എ എസ്.ബി.എം യൂണിവേഴ്സിറ്റി പ്രസിഡണ്ട് പ്രൊ. ബിശ്വജിത് പട്നായിക്, വൈസ് ചാൻസലർ പ്രൊ. രഞ്ജൻ കുമാർ ബാൽ, പ്രോ. വി.സി പാൽ ഗുനിരഞ്ചന എന്നിവരും ചടങ്ങിൽ സന്നിഹിതരായി