വേനൽചൂടിൽ പുത്തഞ്ചേരി കത്തുന്നു
വേനൽചൂടിൽ പുത്തഞ്ചേരി കത്തുന്നു
Atholi News22 May5 min

വേനൽചൂടിൽ പുത്തഞ്ചേരി കത്തുന്നു


അത്തോളി: പൊള്ളുന്ന വെയിലിന്റെ ദുരിതം അനുഭവിക്കുകയാണ് പുത്തഞ്ചേരിയിലെ കർഷകർ. വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയെല്ലാം വെയിൽചൂടിൽ ഉണങ്ങിക്കരിഞ്ഞു.


കർഷകനായ പിലാച്ചേരി വാസുവിന്റെ 20 വർഷം പ്രായമുള്ള 120 മോഹിത് നഗർ ഇനം കവുങ്ങുകളും കരിമുണ്ടിയിനം കുരുമുളകും ഉണങ്ങി നശിച്ചു. തൊടിയിലെ ഉണങ്ങിയ കവുങ്ങുകളും വാഴയും തെങ്ങും വേദനാജനകമായ കാഴ്ചയാണ്.


കിണറുകൾ വറ്റി വരണ്ടതിനാൽ ടാങ്കർലോറികളെയാണ് വെള്ളത്തിന് ആശ്രയിക്കുന്നത്. പുത്തഞ്ചേരിദേശം വരൾച്ചാബാധിതപ്രദേശമായി സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ ധനസഹായം നൽകാൻ ബുദ്ധിമുട്ടാണെന്ന് ഉള്ളിയേരി കൃഷിഭവൻ അറിയിച്ചു. പല പ്രദേശങ്ങളിലും മഴ പെയ്തെങ്കിലും ഇവിടെ മഴ ലഭിച്ചില്ല. അടിയന്തിരസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പുത്തഞ്ചേരിയിലെ കർഷകർ ഒറ്റക്കെട്ടായി പറയുന്നു.


Recent News