
കൃഷിയാണ് ലഹരി ; പദ്ധതിയുമായി എൻഎസ്എസ് വിദ്യാർത്ഥികൾ
അത്തോളി:അത്തോളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ക്യാമ്പസിൽ കൃഷിയിടം ഒരുക്കി.
50 ഓളം ഗ്രോ ബാഗുകളിലായി പച്ചക്കറി തൈകൾ നട്ടു കൊണ്ടാണ്, കൃഷിയാണ് ലഹരി എന്ന പദ്ധതി നടപ്പിലാക്കിയത്, പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി കൃഷി അറിവുകൾ എന്ന പേരിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. അത്തോളി കൃഷി ഓഫീസർ ജേക്കബിൻ്റെ നേതൃത്വത്തിലായിരുന്നു ബോധവൽക്കരണ പരിപാടി '
സ്കൂൾ പ്രിൻസിപ്പൽ മീന കെ കെ, കൃഷി ഓഫീസർ ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് ഒ എന്നിവർ നേതൃത്വം നൽകി.