ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ അത്തോളി സ്വദേശി മിന്നും താരമായി : ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വേൾഡ് ചാമ്പ്യൻഷിപ്പിലും യോഗ്യത നേടി ; പങ്കെടുക്കാൻ സുമനസുകളുടെ സഹായം തേടുന്നു !
എ എസ് ആവണി
Special Report :
അത്തോളി :ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ ദേശീയ നേട്ടം സ്വന്തമാക്കി അത്തോളി സ്വദേശി ഷാജി ജോൺ(52 ) മിന്നും താരമായി. 50 - 60 പ്രായത്തിൽ ഗ്രാൻ്റ് മാസ്റ്റർ വിഭാഗത്തിൽ ഇടം കൈ യിൽ ഗോൾഡും വലം കൈ യിൽ സിൽവർ മെഡലുമാണ് ഷാജി സ്വന്തമാക്കിയത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 1 മുതൽ 5 വരെ ദിവസങ്ങളിൽ റായ്പൂർ ആനന്ദ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഛത്തീസ്ഗഡ് ഡപ്യൂട്ടി ചീഫ് മിനിസ്റ്റർമാരായ വിജയ് ശർമ്മയിൽ നിന്നും അരുൺ സാ യിൽ നിന്നും മെഡൽ വാങ്ങി.
കൂമുള്ളിയിൽ കുന്നത്തറ കമ്പിനിക്ക് സമീപം കണ്ടോത്ത് വീട്ടിൽ പരേതരായ ജെ ജോണിന്റെയും ലില്ലി ജോണിന്റെയും രണ്ടാമത്തെ മകനാണ് ഷാജി ജോൺ . അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം . 88 - 89 എസ് എസ് എൽ ബാച്ച്. പ്രിഡിഗ്രി ബോധി യിലായിരുന്നു പഠിച്ചത്. ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ പഠനം ഉപേക്ഷിച്ച് കെട്ടിട നിർമാണ തൊഴിലാളിയായി.
കഴിഞ്ഞ 4 വർഷമായി 6 തവണ ജില്ല സംസ്ഥാന പഞ്ച ഗുസ്തി മത്സരത്തിൽ പങ്കെടുത്തിരുന്നു. ഗോവയിൽ നടന്ന മത്സരത്തിൽ മാസ്റ്റേർ വിഭാഗത്തിൽ സ്വർണ്ണവും വെള്ളിയും നേടിയിരുന്നു.
ഈ വർഷം ജൂണിൽ പാലക്കാട് നടന്ന സംസ്ഥാന മത്സരത്തിൽ സമാന വിജയം നേടിയിരുന്നു.
വോളിബോൾ പ്രേമികളുടെ നാടെന്ന് വിശേഷിപ്പിക്കുന്ന അത്തോളിയിലേക്ക് പുതിയ ദേശീയ കായിക താരം കൂടി അത്തോളി യിലേക്ക് എത്തുകയാണ് .
ഈ വർഷം ഒക്ടോബറിൽ മുബൈയിലാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് , പിന്നാലെ സ്പെയിനിൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിലും മത്സരിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.
മുബൈയിൽ ഒക്ടോബറിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കുറഞ്ഞത് 35 , 000 രൂപ വേണം . വഴി കണ്ടെത്താൻ സുമനസുകളുടെ സഹായം തേടുകയാണ്.
ഷാജി ജോൺ ഫോൺ 9048725314 .