ആർ എം ബിജുവിൻ്റെ ഓർമ്മകളിൽ അത്തോളിയും.. നാട്ടുകാരും ;
ബിജുവിന്റെ വേർപാട് തീരാ നഷ്ടമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്
അത്തോളി:'ചങ്ങാതികൂട്ടം' ജനറൽ സെക്രട്ടറിയും അത്തോളിയിലെ കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ആർ.എം ബിജുവിന്റെ ഓർമ ദിനത്തിൽ ചങ്ങാതികൂട്ടം സംഘടിപ്പിച്ച അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറഞ്ഞു നിൽക്കുകയും എല്ലാ മേഖലകളിലും തന്റെ കഴിവു തെളിയിക്കുകയും ചെയ്ത ആർ എം ബിജുവിന്റെ വേർപാട് അത്തോളിയെ സംബന്ധിച്ചെടത്തോളം തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ഓർമയ്ക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നതായും അവർ പറഞ്ഞു. ചങ്ങാതികൂട്ടം പ്രസിഡന്റ് സാജിദ് കോറോത്ത് അധ്യക്ഷനായി. അധ്യാപകനും കവിയുമായ രഘുനാഥൻ കൊളത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. നാടക പ്രവർത്തകനും ശബ്ദ കലാകാരനുമായ തങ്കയം ശശികുമാർ,പഞ്ചായത്ത് അംഗം ശാന്തി മാവീട്ടിൽ, ഷിജിൽ കുമാർ,ഗോപാലൻ കൊല്ലോത്ത്,എം.കെ ആരിഫ്, വി.എം സുരേഷ് ബാബു, പ്രകാശ് അത്തോളി സംസാരിച്ചു. ജനറൽ സെക്രട്ടറി ഗിരീഷ് ത്രിവേണി സ്വാഗതവും രാജേഷ് ബാബു നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി ചങ്ങാതികൂട്ടം സംഘടിപ്പിച്ച ആർ എം ബിജു അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു