ഉന്നത വിജയികളെ അനുമോദിച്ചു.
അത്തോളി: കുറുവാളൂരിലെ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.
എൽഎസ്എസ് നേടിയ എസ് ആർ.ആത്മദേവ്, യു എസ് എസ് നേടിയ കെ. വൈഷ്ണവിക, എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ വി. ശ്രീദേവി, ഉന്നത വിജയം നേടിയ ബി.സീതാലക്ഷ്മി, അനിരുദ്ധ് സജീവൻ, ആദിത്യ ഷിബു എന്നിവരെയും നീറ്റ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ കെ.എം അനാമിക, കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ പി.എസ് ലക്ഷ്മി, പി.ബി.മാളവിക എന്നിവരെയുമാണ് അനുമോദിച്ചത്. യോഗം അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ബാലൻ കുന്നത്തറ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ്. ടി. ദേവദാസൻ അധ്യക്ഷത വഹിച്ചു. വി. വേലായുധൻ, കെ. രാഘവൻ നായർ, കെ സുധീർ, സുകുമാരൻ എന്നിവർ സംസാരിച്ചു സെക്രട്ടറി ടി.കെ കരുണാകരൻ സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു.