കരുതലായി കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ;
സാന്ത്വനമായി സ്നേഹ ഭവനിലെ ഓണം
കോഴിക്കോട്: കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയങ്ങാടി സ്നേഹ ഭവനിൽ ഓണം ആഘോഷിച്ചു.
സംഗീത - സാന്ത്വന - ഓണ സദ്യ പരിപാടി അന്തേവാസികൾക്ക് ഓണ നാളിൽ കരുതലായി . മ്യൂസിക് തെറാപ്പിസ്റ്റ് ഡോ. മെഹറൂഫ് രാജ് മുഖ്യാതിഥിയായി.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് നമ്മുടെ മനസിൽ ഇടം കൊടുക്കാൻ ഏറ്റവും നല്ല അവസരമാണ് ഓണാഘോഷമെന്ന് മെഹ്റൂഫ് രാജ് പറഞ്ഞു. പല നിറങ്ങളിലുള്ള പൂക്കൾ പൂക്കളത്തിൽ ഒന്നിപ്പിക്കുന്നത് പോലെ എല്ലാവരെയും കൂട്ടിച്ചേർക്കണമെന്ന് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബീച്ച് കൂട്ടായ്മ പ്രസിഡന്റ് എൻ ഇ മനോഹർ അധ്യക്ഷത വഹിച്ചു. സ്നേഹ ഭവനെ കുറിച്ച് സുപ്പീരിയർ പ്രശാന്ത് മേരി സംസാരിച്ചു. സാക്സോഫോൺ വാദകൻ പി എഫ് രാജുവിന്റെയും മജീഷ്യൻ സലീം മുല്ല വീട്ടിലിന്റെയും പ്രകടനം അന്തേവാസികൾക്ക് ആവേശമായി. കൂട്ടായ്മ ജനറൽ സെക്രട്ടറി എൻ സി അബ്ദുല്ലക്കോയ സ്വാഗതവും ട്രഷറർ ബാബു കെൻസ നന്ദിയും പറഞ്ഞു.
തുടർന്ന് ഓണ സദ്യയും നൽകിയാണ് കൂട്ടായ്മയിലെ അംഗങ്ങൾ യാത്ര പറഞ്ഞത്.
ഫോട്ടോ :കാലിക്കറ്റ് ബീച്ച് കൂട്ടായ്മ പുതിയങ്ങാടി സ്നേഹ ഭവനിൽ സംഘടിപ്പിച്ച
സംഗീത - സാന്ത്വന - ഓണ സദ്യ പരിപാടിയിൽ
മ്യൂസിക് തെറാപ്പിസ്റ്റ് ഡോ. മെഹറൂഫ് രാജ് മുഖ്യാതിഥിയായി സംസാരിക്കുന്നു. ബാബു കെൻസ , എൻ ഇ മനോഹർ സമീപം