എലത്തൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി', ഗതാഗത തടസ്സമില്ല
സ്വന്തം ലേഖകൻ
എലത്തൂർ: ഗുഡ്സ് ട്രെയിനിൻ്റെ ക്യാബിൻ പാളം തെറ്റി.
ഗതാഗത തടസ്സമില്ല.
റെയിൽവേ ഗേറ്റിന്റെ സമീപത്താണ് ട്രെയിനിൻ്റെ അവസാന ഭാഗത്തെ ക്യാബിൻ പാളം തെറ്റിയത്.
ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പിനിയിലേക്ക് വന്ന വാഗണാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. എച്ച് പി യിലേക്ക് ഉള്ള ഷഡ്ഡിങ് യാർഡ് ആയതിനാൽ മറ്റ് ഗതാഗത തടസ്സം ഒന്നും ഉണ്ടായിട്ടില്ല. ഉച്ചയോടെ പ്രശ്നം പരിഹരിച്ചു.