സ്കൂളിന്റെ പരിസരപ്രദേശങ്ങളിലുള്ള വീടുകളിൽ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവൽക്കരണം ',
ശ്രദ്ധേയമായി ജീവദ്യുതി സന്നദ്ധരക്തദാന ക്യാമ്പ്
എരഞ്ഞിക്കൽ :പി വി എസ് ഹയർ സെക്കൻഡറി സ്കൂളിൽ ജീവദ്യുതി എന്ന പേരിൽ സന്നദ്ധരക്തദാന ക്യാമ്പ് നടത്തി.
ഇഖ്റ ഹോസ്പിറ്റലും പോൾ ബ്ലഡ് ആപ്പും പി.വി. എസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ചേർന്നാണ് ക്യാമ്പ് നടത്തിയത് .എൻഎസ്എസ് ഗീതത്തോടുകൂടി ക്യാമ്പ് ആരംഭിച്ചു. നഗരാസുത്രണ സ്റ്റാൻഡിംഗ്‌കമ്മിറ്റിചെയർപേഴ്സൺ കെ കൃഷ്ണകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ബൈജു വയലിൽ അധ്യക്ഷനായി. സാമൂഹ്യ പ്രവർത്തകയും ഇഖ്റ ഹോസ്പിറ്റൽ സ്റ്റാഫുമായ ജസിയ ഇ.ജെയും വളണ്ടിയർ ലീഡർമാരായ
അഥർവ് കൃഷ്ണ, ശ്രദ്ധ
എന്നിവർ പ്രസംഗിച്ചു. സീനിയർ അധ്യാപകൻ എം. കെ.സുജേഷ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ബി.എസ്. അമൃത നന്ദിയും പറഞ്ഞു. 65 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 37 പേർ രക്ത ദാതാക്കളായി. സ്കൂളിലെ 6 വിദ്യാർഥികൾ രക്തം ദാനം ചെയ്തു കൊണ്ട് മാതൃകയായി. രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർഥികളുടെയും പങ്കാളിത്തം ക്യാമ്പിലുണ്ടായിരുന്നു. സ്കൂളിൻറെ പരിസരപ്രദേശങ്ങളിലുള്ള വീടുകളിൽ രക്തദാനത്തിന്റെ മഹത്വത്തെ പറ്റി വോളണ്ടിയേഴ്സ് ബോധവൽക്കരണവും നടത്തി.