റോട്ടറി ഈസ്റ്റിന്റെ കരുതൽ സൗജന്യ ഡയാലിസർ കിറ്റ് വിതരണം ചെയ്തു
റോട്ടറി ഈസ്റ്റിന്റെ കരുതൽ സൗജന്യ ഡയാലിസർ കിറ്റ് വിതരണം ചെയ്തു
Atholi News23 May5 min

റോട്ടറി ഈസ്റ്റിന്റെ കരുതൽ സൗജന്യ ഡയാലിസർ കിറ്റ് വിതരണം ചെയ്തു



കോഴിക്കോട്: റോട്ടറി കാലിക്കറ്റ് ഈസ്റ്റ് , എം എൽ ഗുപ്ത ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ 

വ്യക്ക രോഗികൾക്കുള്ള ഡയാലിസർ കിറ്റ് കൈമാറി.

അർഹരായ 150 പേർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യമായി വിതരണം ചെയ്തത്. നടക്കാവ് ചക്കോരത്ത് കുളം റോട്ടറി യൂത്ത് സെന്ററിൽ നടന്ന 

ചടങ്ങ് റോട്ടറി 3204 ഗവർണർ  പ്രമോദ് വി നായനാർ ഉദ്ഘാടനം ചെയ്തു. ഡയാലിസർ കിറ്റ് വിതരണോദ്ഘാടനം  മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രൻ നിർവ്വഹിച്ചു. റോട്ടറി ഈസ്റ്റ് പ്രസിഡന്റ് എം ശ്രീകുമാർ അധ്യക്ഷത വഹിച്ചു .അസി. ഗവർണർ 

ഡോ.പി ആർ ശശീന്ദ്രൻ , മുൻ പ്രസിഡന്റുമാരായ വിജയ് അർജുൻദാസ് ലുല്ല, സഞ്ജീവ് സാബു , മോഹന സുന്ദരം എന്നിവർ സംസാരിച്ചു. 

എ .മോനി സ്വാഗതവും സെക്രട്ടറി ജി സുന്ദർ രാജുലു നന്ദിയും പറഞ്ഞു.



ഫോട്ടോ: റോട്ടറി കാലിക്കറ്റ് ഈസ്റ്റ് നടപ്പിലാക്കിയ വ്യക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസർ കിറ്റ് റോട്ടറി 3204 ഗവർണർ പ്രമോദ് വി നായനാരും മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി വി ചന്ദ്രനും ചേർന്ന് വിതരണം ചെയ്യുന്നു.



Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec