വികസിത് ഭാരത് സങ്കൽപ് യാത്ര:
ചേമഞ്ചേരിയിൽ കേന്ദ്ര സഹമന്ത്രി ബി എൽ വെർമ ഉദ്ഘാടനം ചെയ്തു.
അത്തോളി :കേന്ദ്ര വികസന ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലയിൽ അത്തോളി ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി .
ചേമഞ്ചേരിയിലെ പരിപാടി കേന്ദ്ര സഹമന്ത്രി ബി എൽ വെർമ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കിയത് സ്വാതന്ത്ര്യാനന്തരം അറുപതു വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത സമഗ്ര വികസനം ആണെന്ന് ബി. എൽ. വെർമ പറഞ്ഞു.
ഉജ്ജ്വല യോജന പദ്ധതി പ്രകാരം ചേമഞ്ചേരി പഞ്ചായത്തിലെ ഗുണഭോക്താകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി നൽകി. ചേമഞ്ചേരി പഞ്ചായത്തിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു.
കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ടോമ്സ് വർഗീസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ, കൃഷി വിജ്ഞാൻ കേന്ദ്ര ഡയരക്ടർ രാധാകൃഷ്ണൻ കെ. പി., ലീഡ് ബാങ്ക് മാനേജർ മുരളീധരൻ ടി. എം., അഡ്വ. വി. കെ. സജീവൻ തുടങ്ങിയവർ സംബന്ധിച്ചു. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.