റോട്ടറി ഈസ്റ്റിന്റെ കരുതൽ സൗജന്യ ഡയാലിസർ കിറ്റ് വിതരണം ചെയ്തു
കോഴിക്കോട്: റോട്ടറി കാലിക്കറ്റ് ഈസ്റ്റ് , എം എൽ ഗുപ്ത ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ
വ്യക്ക രോഗികൾക്കുള്ള ഡയാലിസർ കിറ്റ് കൈമാറി.
അർഹരായ 150 പേർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യമായി വിതരണം ചെയ്തത്. നടക്കാവ് ചക്കോരത്ത് കുളം റോട്ടറി യൂത്ത് സെന്ററിൽ നടന്ന
ചടങ്ങ് റോട്ടറി 3204 ഗവർണർ പ്രമോദ് വി നായനാർ ഉദ്ഘാടനം ചെയ്തു. ഡയാലിസർ കിറ്റ് വിതരണോദ്ഘാടനം മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രൻ നിർവ്വഹിച്ചു. റോട്ടറി ഈസ്റ്റ് പ്രസിഡന്റ് എം ശ്രീകുമാർ അധ്യക്ഷത വഹിച്ചു .അസി. ഗവർണർ
ഡോ.പി ആർ ശശീന്ദ്രൻ , മുൻ പ്രസിഡന്റുമാരായ വിജയ് അർജുൻദാസ് ലുല്ല, സഞ്ജീവ് സാബു , മോഹന സുന്ദരം എന്നിവർ സംസാരിച്ചു.
എ .മോനി സ്വാഗതവും സെക്രട്ടറി ജി സുന്ദർ രാജുലു നന്ദിയും പറഞ്ഞു.
ഫോട്ടോ: റോട്ടറി കാലിക്കറ്റ് ഈസ്റ്റ് നടപ്പിലാക്കിയ വ്യക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസർ കിറ്റ് റോട്ടറി 3204 ഗവർണർ പ്രമോദ് വി നായനാരും മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി വി ചന്ദ്രനും ചേർന്ന് വിതരണം ചെയ്യുന്നു.