പേരാമ്പ്ര സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു
പേരാമ്പ്ര : സ്റ്റാൻഡിലേക്ക് അമിത വേഗതയിൽ കടന്ന് വന്ന ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധികന് ദാരുണ അന്ത്യം. വാകയാട് സ്വദേശി കണ്ണിപ്പൊയിൽ അമ്മദ് ( 72 ) ആണ് മരിച്ചത് . അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോകുകയായിരുന്ന എസ്റ്റിം ബസാണ് അപകടത്തിന് കാരണമായത്.
അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ബസ് സർവ്വീസ് ഏറെ നേരം മുടങ്ങി. ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ കുറ്റ്യാടി ഭാഗത്തേക്കുള്ള യാത്രക്കാർ പേരാമ്പ്ര സ്റ്റാൻ്റിൽ തങ്ങിയതോടെ ജനനിബിഡമായി. അതിനിടെ പ്രതിഷേധവുമായി എൽ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ രംഗത്ത് എത്തി.
കുറ്റാടി ബസുകളുടെ അമിത വേഗതയിൽ 7 മാസത്തിനുള്ളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത് . കുറ്റാടി - കോഴിക്കോട് റൂട്ടിലെ അമിത വേഗത നിയന്ത്രിക്കാൻ പോലീസ് - മോട്ടോർ വാഹന വകുപ്പ് അടിയന്തര യോഗം വിളിക്കണമെന്ന്
ബസ് പാസഞ്ചർസ് കൂട്ടായ്മ ആവശ്യപ്പെട്ടു.