പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
കാക്കൂർ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ഒളിവില്‍ കഴിയുകയായിരുന്ന തലയാട് സ്വദേശി സി.കെ. വിജീഷിനെ (36) കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭത്തിനുസേഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. 2022 ജനുവരിക്ക് ശേഷം പല ദിവസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.സനല്‍രാജ്, എസ് ഐ . കെ.എം.ബിജേഷ് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭീഷ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തലായാട് വച്ച് പിടി കൂടിയത്.