പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണം -
കെ.എസ്.എസ്.പി.യു. മൊടക്കല്ലൂർ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ നടത്തി.
അത്തോളി : പെൻഷൻ പരിഷ്കരണത്തിന് അഞ്ചുവർഷം കൂടുമ്പോൾ പ്രഖ്യാപിക്കാറുളള പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്ന്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കുടിശ്ശികയായി കിടക്കുന്ന 19 ശതമാനം ക്ഷാമബത്തയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കൂമുള്ളിയിൽ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും എം.ബി.ബി.എസ്. ബിരുദം നേടിയ അഗജ രാജനെയും അനുമോദിച്ചു. നവാഗതരെ സ്വീകരിക്കലും സംഘടനാ റിപ്പോർട്ടിങ്ങും സംസ്ഥാന കമ്മിറ്റി അംഗം കെ. വി. രാഘവൻ മാസ്റ്ററും കൈത്താങ്ങ് പെൻഷൻ വിതരണം പി. വി. ഭാസ്കരൻ കിടാവും നിർവഹിച്ചു. ബ്ലോക്ക് വനിതാ വേദി കൺവീനർ എം. കാർത്തിക, എൻ. സുമേശൻ എന്നിവർ സംസാരിച്ചു. ടി. ദേവദാസൻ സ്വാഗതവും, ടി. വേലായുധൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വനിതാ കൺവെൻഷൻ പി. വി. ഭാസ്കരൻ കിടാവ് ഉദ്ഘാടനം ചെയ്തു. എം. കാർത്തിക അധ്യക്ഷത വഹിച്ചു. പി. ജനാർദ്ദനൻ നായർ, സി. എൻ.സ്വർണ്ണമ്മ, എൻ. പി. അനിതഭായ്, എം. ശ്രീകല എന്നിവർ സംസാരിച്ചു