ഉമ തോമസ് എം എൽ എ അത്തോളിയിൽ കൊങ്ങന്നൂരിൽ യു ഡി എഫ് കുടുംബ സംഗമം
Atholi News18 Apr5 min

ഉമ തോമസ്  എം എൽ എ അത്തോളിയിൽ

കൊങ്ങന്നൂരിൽ യു ഡി എഫ് കുടുംബ സംഗമം



അത്തോളി: യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം കൊങ്ങന്നൂരിൽ നടന്ന കുടുംബ സംഗമം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിഹ്നം സംരക്ഷിക്കാനാണ് ആരെങ്കിലും മത്സരിക്കുന്നതെങ്കിൽ രാജ്യം സംരക്ഷിക്കാനാണ് യു.ഡി.എഫ് മത്സരിക്കുന്നതെന്നും കേന്ദ്രത്തിൽ ഏതു രീതിയിലുള്ള ഭരണമാണോ നടക്കുന്നത് അതിൻ്റെ കാർബൺ കോപ്പി തന്നെയാണ് കേരളത്തിലും നടന്നു കൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൈസൽ അത്തോളി അധ്യക്ഷനായി. news image

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സാജിദ് കോറോത്ത്, 

വൈസ് പ്രസിഡൻ്റ് എ.പി അബ്ദു റഹിമാൻ, തെരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ സുനിൽ കൊളക്കാട്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ.കെ ഷമീർ, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ രാജേഷ് കൂട്ടാക്കിൽ, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എം സുരേഷ് ബാബു, ഡി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി കെ.പി ഹരിദാസൻ, പി.സോമൻ, റംല പയ്യം പുനത്തിൽ, എ.എം സരിത, എൻ.പി ശരത്, ഒ.കെ ആലി, പി.കെ മുനീർ, അഡ്വ.സി.കെ ഷെറി, ലത്തീഫ് കോറോത്ത് പ്രസംഗിച്ചു.പി ടി സാജിത ടീച്ചർ സ്വാഗതവും എം.ടി താരിഖ് നന്ദിയും പറഞ്ഞു.





ചിത്രം: അത്തോളി കൊങ്ങന്നൂരിൽ നടന്ന യു.ഡി.എഫ് കുടുംബസംഗമം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Recent News