പാരൻ്റിംഗ് ക്ലിനിക് സംഘടിപ്പിച്ചു
കൊയിലാണ്ടി :
ഐ സി ഡി എസ് പന്തലായനിയും
മൂടാടി പഞ്ചായത്തിലെ 32 അംഗൻവാടിയും ചേർന്ന് പേരെന്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൻ്റെ ഉദ്‌ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി നിർവഹിച്ചു.
പേരെന്റ്റിംഗ് ക്ലിനിക്കിനെ കുറിച്ച് സൈക്കോ സോഷ്യൽ കൗൺസലർ ജിഷ.പി വിശദീകരിച്ചു. ഉത്തരവാദിത്ത പൂർണ്ണമായ രക്ഷകർത്തൃത്തെ കുറിച്ച് സൈക്കോ സോഷ്യൽ കൗൺസലർ ജിൻസി എൻ ഡി ക്ലാസ്സെടുത്തു.
മൂടാടി പഞ്ചായത്തിലെ 32 അംഗൻവാടി ടീച്ചർമാർ പങ്കെടുത്ത ചടങ്ങിൽ 150 ഓളം അമ്മമാർ പങ്കെടുത്തു. സൈക്കോ സോഷ്യൽ കൗൺസലർ സോയ സിന്ദൂര കേസുകൾ പരിശോധിച്ചു.
ഐ സി ഡി എസ് സൂപ്പർവൈസർ രാജലക്ഷ്മി സ്വാഗതവും അംഗൻവാടി ടീച്ചർ ഉഷ നന്ദിയും പറഞ്ഞു.