മാനവികതയും മഹാമനസ്കതയും ഉള്ളവർക്കെ  കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂവെന്ന് മന്ത്രി അഹമ്മദ് ദേവർ ക
മാനവികതയും മഹാമനസ്കതയും ഉള്ളവർക്കെ കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂവെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ
Atholi News8 Sep5 min

മാനവികതയും മഹാമനസ്കതയും ഉള്ളവർക്കെ കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂവെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ




കോഴിക്കോട് :കാരുണ്യവും സംഗീതവും സംഗമിച്ച വേദിയിലാണ് റഫി ഗാനങ്ങൾക്ക് നഗരം വെള്ളിയാഴ്ച സാക്ഷിയായത്.

ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, ഐ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെ മുഹമ്മദ് റഫി റോയൽ മ്യുസിക് അക്കാദമി ഏർപ്പെടുത്തിയ സൗജന്യ വീൽ ചെയർ വിതരണവും റഫി സംഗീത വിരുന്നും ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.മാനവികതയും മഹാമനസ്കതയും ഉള്ളവർക്കെ 

കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂവെന്ന് മന്ത്രി പറഞ്ഞു.

news imageചുറ്റുപാടുമുള്ള ദുർബലരായവരെ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ചേർത്ത് പിടിക്കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ചടങ്ങിൽ ഹോം ഓഫ് ലൗവ് - ലെ സിസ്റ്റർമാരായ ആൻസ മരിയ , മേബിൾ എന്നിവർക്ക് മന്ത്രി വീൽ ചെയർ കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

മുഹമ്മദ് റഫി റോയൽ മ്യുസിക് അക്കാദമി പ്രസിഡന്റ് കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.

എം പി പത്മനാഭൻ , ടി പി എം ഹാഷിറലി , എം വി കുഞ്ഞാമു, 

അസീം വെളിമണ്ണ, ബാബു അബ്ദുൽ ഗഫൂർ , ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ കെ വി മുഹമ്മദ് ഹാഷിം , ആസ്റ്റർ മിംസ് സി ഒ ഒ ലുക്മാൻ പൊന്മാടത്ത് , മിഷ് ഹാബ് കീഴരിയൂർ,എം പി ഹിസ്സത്ത് റിഫാൻ ഖാൻ,എം പി സൈഫ് ജിഫ്രി ഖാൻ എന്നിവർ സംസാരിച്ചു.

news image

മുഹമ്മദ് റഫിക്ക് ഭാരത് രത്നം പ്രഖ്യാപിക്കണമെന്ന രാജ്യ വ്യാപകമായ ക്യാപയിൻ ന്റെ ഭാഗമായി നടത്തിയ സംഗീത വിരുന്നിൽ ഗായകരായ

മെഹതാബ് അസീം കൊച്ചിൻ , സലീം കൊച്ചിൻ , അക്ഷര വിശ്വനാഥ് , ഇൻഹാം റഫീഖ് , സഹീർ ഒളവട്ടൂർ , റസാഖ് ഭായി കൊണ്ടോട്ടി എന്നിവർ വ്യത്യസ്ഥ വർഷങ്ങളിലെ റഫി ഗാനങ്ങൾ ആലപിച്ചു.





ഫോട്ടോ: മുഹമ്മദ് റഫി റോയൽ മ്യുസിക് അക്കാദമി മ്യൂസിക് നൈറ്റ് ടൗൺ ഹാളിലെ വേദിയിൽ കോട്ടൂളി ഹോം ഓഫ് ലൗവ് സ്ഥാപനത്തിലെ സിസ്റ്റർമാരായ ആൻസ മരിയ , മേബിൾ എന്നിവർക്ക് മന്ത്രി അഹമ്മദ് ദേവർ കോവിൽ വീൽചെയർ കൈമാറി വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു


ഫോട്ടോ 2.ടൗൺ ഹാളിലെ വേദിയിൽ സലീം കൊച്ചിൻ പാടുന്നു

Tags:

Recent News