അത്തോളി കുനിയിൽ തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോൽസവത്തിന് കൊടിയേറി ; ഉത്സവം മാർച്ച് 2 ന്
അത്തോളി കുനിയിൽ തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോൽസവത്തിന് കൊടിയേറി ; ഉത്സവം മാർച്ച് 2 ന്
Atholi News26 Feb5 min

അത്തോളി കുനിയിൽ തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോൽസവത്തിന്

കൊടിയേറി ; ഉത്സവം മാർച്ച് 2 ന് 




അത്തോളി :കുനിയിൽ തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോൽസവത്തിന്

കൊടിയേറി.മൂത്ത ചെട്ട്യാൻ കെ കെ നാരായണൻ്റെ നേതൃത്വത്തിൽ കൊടി ഉയർത്തി. ശാന്തി കെ വി

അനിൽ കുമാറിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്.

ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് പി പ്രദീപ് കുമാർ, സെക്രട്ടറി കെ കെ ബാലൻ , ആഘോഷ കമ്മിറ്റി പ്രസിഡണ്ട് എ സി വിശ്വനാഥൻ , സെക്രട്ടറി ടി എസ് ബിജുമോൻ , ട്രഷറർ സൂര്യ ഷൈജീഷ് എന്നിവർ നേതൃത്വം നൽകി.28 ന് കലവറ നിറയ്ക്കൽ രാവിലെ 8.30 മുതൽ.മാർച്ച് 2 ന് പ്രധാന ഉത്സവം . പുലർച്ചെ 5 ന് പള്ളിയുണർത്തൽ , 6 ന് മേൽശാന്തി പുതിയേടത്ത് ഇല്ലം മധു നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം. 7 ന് കുലമുറിക്കൽ, 9ന് കുനിയിൽ തെരു ഭഗവതി ക്ഷേത്രത്തിൽ നിന്നും ഇളനീർ വെപ്പ് , ഉച്ചക്ക് 1 ന് പ്രസാദ ഊട്ട് , വൈകീട്ട് 3.30 ന് ശിവേലി എഴുന്നള്ളിപ്പ് , 6 ന് ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ഗണപതി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ദീപാരാധന, രാത്രി 8 ന് കുനിയിൽ കടവ് ജംഗ്ഷൻ നവരസ ആർട്സ് അക്കാദമി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 9 ന് ബാലുശ്ശേരി പൊന്നരം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പക. രാത്രി 9.30 ന് എസ് ആർ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള .

രണ്ടാം ദിനം 3 ന് പുലർച്ചെ 3 ന് വില്ലെഴുന്നള്ളിപ്പ് , 6 ന് ഇളനീരാട്ടം . വൈകീട്ട് 7 ന് ഗുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec