പുതുപ്പാടിയിൽ   കെ എസ് ആർ ടി സി ബസ്സിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
പുതുപ്പാടിയിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
Atholi News25 Jun5 min

പുതുപ്പാടിയിൽ 

കെ എസ് ആർ ടി സി ബസ്സിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു




താമരശ്ശേരി : കോഴിക്കോട് കൊല്ലങ്കൽ ദേശീയ പാത 766 ൽ പുതുപ്പാടി വില്ലേജ് ഓഫീസ് മുന്നിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. 

കൈതപ്പൊയിൽ കളപ്പുരക്കൽ ജോയ് എന്ന മാർക്കോസിനാണ് (65) ദാര്യണ അന്ത്യം.

ഇന്ന് രാവിലെ 6 മണിയോടെ 

വെസ്റ്റ് പുതുപ്പാടി ഭാഗത്ത്

നടന്ന് 

ലോട്ടറി വിൽക്കാൻ എത്തിയതായിരുന്നു. ജോയ് റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണം സംഭവിച്ചിരുന്നു. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് യാത്ര ചെയ്ത ബസ്സാണ് ഇടിച്ചത്.

മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.

Recent News