നാട് ഒന്നിച്ചു; സമന്വയ ക്ലബിൻ്റെ ഓണാഘോഷ പരിപാടികൾ പൂർവാധികം കേമമായി
അത്തോളി : ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ വീടൊഴിഞ്ഞു തെരുവിൽ ഓണാഘോഷം നടത്തുന്ന ഒരു ഗ്രാമമുണ്ട് അത്തോളി പഞ്ചായത്തിലേ രണ്ടാം വാർഡിൽ കൂമുള്ളി, മൊടക്കല്ലൂർ ചെരപ്പുറത്തു വയലിൽ ഓണ കാഴ്ചകൾക്ക് എന്നും വീട്ടോർമ്മകളാണ്.
തല്ലിതോൽപ്പിക്കാൻ ഓണത്തല്ലും, എതിരാളിയെ മുന്നോട്ട് നയിച്ചു പിറകോട്ട് ഒഴിഞ്ഞു മാറി ഒന്നാമനാകുന്ന വടം വലിയും, ഒട്ടേറെ മികവാവാർന്ന പരിപാടികളുമായി മത്സരത്തിനപ്പുറം സ്നേഹഗാഥ പാടി ആൺ പെൺ വ്യത്യാസമില്ലാതെ രാത്രി ഏറെ വൈകിയാണവർ പിരിഞ്ഞത്....