ഭക്തി സാന്ദ്രമായി ശ്രീമദ് ഭാഗവത സപ്താഹയജ്‌ഞം
അത്തോളി :ശ്രീ കുറുവാളൂരപ്പൻ ക്ഷേത്രത്തിൽ പതിനാലാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി.
നവംബർ 24 മുതൽ ഡിസംബർ 1 വരെ നടക്കുന്ന യജ്ഞത്തിൻറെ യജ്ഞദീപപ്രോജ്വാലനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് നാരായണൻ നമ്പൂതിരി നിർവ്വഹിച്ചു.യജ്ണത്തോടനുബന്ധിച്ച് നടന്ന വിളംബരഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കോതങ്കൽ, കൂമ്മുളളി, കുന്നത്തറ,ആലിൻചുവട് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കുറുവാളൂർ വഴി ക്ഷേത്രത്തിൽ സമാപിച്ചു.തുടർന്ന് ആചാര്യവരണവും,
ഭാഗവത മാഹാത്മ്യപ്രഭാഷണവും നടന്നു.യജ്ഞാചാര്യൻ ബ്രഹ്മശ്രീ കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരിയാണ്.(അമൃത ടി വി സന്ധ്യാദീപം ഫെയിം).ഡിസംബർ ഒന്നോട്കൂടി സമാപിക്കും.