കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു
കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു
Atholi News4 Jul5 min

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു


 അത്തോളി : കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, എൻ എം എം എസ്, രാജ്യപുരസ്കാർ വിജയികളെഅനുമോദിച്ചു. തുടർച്ചയായി 13 വർഷം 100 ശതമാനം വിജയം നേടി വരുന്ന സ്കൂളിൻറെ അമ്പതാം വാർഷികാഘോഷ വേളയിലാണ് വിദ്യാർത്ഥികളെ അനുമോദിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത്പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.

നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ വിജയോത്സവ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല നിർവഹിച്ചു. ചേളന്നൂർബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യസമിതി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സമീറ ഊളറാട്ട് , സ്മിത ഉണ്ണൂലി കണ്ടി, എം പി ടി എ ചെയർപേഴ്സൺ ബുഷറ ചെറുവതലത്ത്, സ്കൂൾ വികസനസമിതിചെയർമാൻഎൻ.കെ.രാധാകൃഷ്ണൻ, മുൻ ഹെഡ്മിസ്ട്രസ് രേഖ , പി.ടി. എ വൈസ് പ്രസിഡന്റ് ശിവദാസൻ എൻവിഎന്നിവർപ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിബിജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ ഒ ചന്ദ്രൻ സ്വാഗതവും സ്കൂൾ എച്ച് .എം.കെ.കെഅഷ്റഫ് നന്ദിയും പറഞ്ഞു.


Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec