അത്തോളിക്കാരൻ തിരുവനന്തപുരം ഹോമിയോ കോളേജ് ചെയർമാൻ പദവിയിൽ
സ്വന്തം ലേഖകൻ
അത്തോളി : അത്തോളി കുനിയിൽക്കടവ് സ്വദേശി തിരുവനന്തപുരം ഹോമിയോ കോളേജ് ചെയർമാൻ പദവിയിൽ.
തൈക്കൂടത്തിൽ മുഹമ്മദ് നബീലാണ് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.
കെ എസ് യു നേതൃത്വത്തിലുള്ള പാനലിലാണ് നബീൽ ചെയർമാനായത്. മത്സരം നടന്ന 13 ൽ 13 സീറ്റുകളും തൂത്തുവാരിയാണ് കെ എസ് യു വിജയക്കൊടി നാട്ടിയത്. ഹോമിയോ കോളജിൽ തുടർച്ചയായി രണ്ടാം തവണയാണ് കെ എസ് യു വിജയിക്കുന്നത്.
അത്തോളി കുനിയിൽക്കടവ് തൈക്കൂടത്തിൽ അഷറഫിൻ്റേയും സഫസീലയുടെയും മൂത്ത മകനാണ് മുഹമ്മദ് നബീൽ. ഏക സഹോദരി ഖദീജ ഫ്രിയ പ്ലസ്ടു വിദ്യാർഥിനിയാണ്. അത്തോളി ജിവിഎച്ച് എസ് എസിലായിരുന്നു നബീൽ 8 ആം ക്ലാസ് മുതൽ 12 വരെ പഠിച്ചത്. മൂന്നാം വർഷ ഹോമിയോ വിദ്യാർഥിയാണ്. ക്യാമ്പസുകളിൽ ശാന്തിയും സമാധാനവും പുനസ്ഥാപിക്കാനാണ് കെ എസ് യുവിൽ ചേർന്ന് പ്രവർത്തിക്കാനിറങ്ങിയതെന്ന് നബീൽ , അത്തോളി ന്യൂസിനോടു പറഞ്ഞു.