ഉമ്മൻചാണ്ടി അനുശോചനവും മൗനജാഥയും പുത്തഞ്ചേരിയിൽ നടന്നു
-------------------------------
പുത്തഞ്ചേരി - മുൻ മുഖ്യമന്ത്രിയും ജനകീയനുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ പുത്തഞ്ചേരി കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷിഅനുശോചനയോഗവും മൗനജാഥയും നടത്തി.
യോഗത്തിൽ രാജൻ എടക്കുടി അധ്യക്ഷനായി. വത്സൻ എടക്കാത്തിൽ, ബിജു ടി ആർ പുത്തഞ്ചേരി,സോമൻ നമ്പ്യാർ അഴകത്ത്, രാമദാസൻ പി.പി, ബാബു മണ്ണപ്പറമ്പത്ത്, സുരേന്ദ്രൻ പുത്തഞ്ചേരി, രജീഷ് കനിയാനി, രാജൻ കക്കാട്ട്, ഗീത പിലാച്ചേരി, ഷൈജു, ബിജു മണ്ണപ്പറമ്പത്ത് എന്നിവർ സംസാരിച്ചു. മൗനജാഥയ്ക്ക് തേമ്പ്ര ശ്രീധരൻ, ഷിബു കാരടിപ്പറമ്പിൽ, ബിജു പനിച്ചിയിൽ, സജീവൻ താഴെ പുറ്റാട്ട്, കൃഷ്ണൻ പിലാച്ചേരി, ശ്രീധരൻ ചേരിയയിൽ നേതൃത്വം നൽകി.